Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Two Districts

കാ​ല​വ​ർ​ഷ​ത്തി​ൽ 22 % അ​ധി​ക മ​ഴ; ര​ണ്ടു ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തി​​​​മി​​​​ർ​​​​ത്തു പെ​​​​യ്യു​​​​ന്ന തെ​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ കാ​​​​ല​​​​വ​​​​ർ​​​​ഷം ഒ​​​​രാ​​​​ഴ്ച പി​​​​ന്നി​​​​ട്ട​​​​പ്പോ​​​​ൾ സം​​​​സ്ഥാ​​​​ന​​​​ത്ത് 22 ശ​​​​ത​​​​മാ​​​​നം അ​​​​ധി​​​​ക​​​​മ​​​​ഴ. ജൂ​​​​ണ്‍ ഒ​​​​ന്നു മു​​​​ത​​​​ൽ ഇ​​​​ന്ന​​​​ലെ വ​​​​രെ 201.8 മി​​​​ല്ലിമീ​​​​റ്റ​​​​ർ മ​​​​ഴ പെ​​​​യ്യേ​​​​ണ്ട സ്ഥാ​​​​ന​​​​ത്ത് 245.4 മി​​​​ല്ലിമീ​​​​റ്റ​​​​ർ മ​​​​ഴ ല​​​​ഭി​​​​ച്ച​​​​താ​​​​യി കാ​​​​ലാ​​​​വ​​​​സ്ഥ നി​​​​രീ​​​​ക്ഷ​​​​ണ കേ​​​​ന്ദ്രം വ്യ​​​​ക്ത​​​​മാ​​​​ക്കി.

എ​​​​ട്ടു ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ഇ​​​​തി​​​​നോ​​​​ട​​​​കം ശ​​​​രാ​​​​ശ​​​​രി​​​​ക്കു മു​​​​ക​​​​ളി​​​​ൽ മ​​​​ഴ ല​​​​ഭി​​​​ച്ച​​​​പ്പോ​​​​ൾ മ​​​​റ്റു ജി​​​​ല്ല​​​​ക​​​​ൾ ശ​​​​രാ​​​​ശ​​​​രി തി​​​​ക​​​​ച്ചു. എ​​​​റ​​​​ണാ​​​​കു​​​​ളം, കോ​​​​ട്ട​​​​യം, കോ​​​​ഴി​​​​ക്കോ​​​​ട്, മ​​​​ല​​​​പ്പു​​​​റം, പാ​​​​ല​​​​ക്കാ​​​​ട്, പ​​​​ത്ത​​​​നം​​​​തി​​​​ട്ട, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​ണ് ഇ​​​​ന്ന​​​​ലെ വ​​​​രെ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ മ​​​​ഴ ല​​​​ഭി​​​​ച്ച​​​​തെ​​​​ന്നും വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലും സം​​​​സ്ഥാ​​​​ന​​​​ത്ത് വ്യാ​​​​പ​​​​ക​​​​മാ​​​​യി മ​​​​ഴ തു​​​​ട​​​​രുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

എ​​​​റ​​​​ണാ​​​​കു​​​​ളം, ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ഇ​​​​ന്ന് ഓ​​​​റ​​​​ഞ്ച് അ​​​​ല​​​​ർ​​​​ട്ടും പ​​​​ത്ത​​​​നം​​​​തി​​​​ട്ട, ആ​​​​ല​​​​പ്പു​​​​ഴ, കോ​​​​ട്ട​​​​യം, തൃ​​​​ശൂ​​​​ർ, ക​​​​ണ്ണൂ​​​​ർ, കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ജി​​​​ല്ല​​​​ക​​​​ളി​​​​ൽ യെ​​​​ല്ലോ അ​​​​ല​​​​ർ​​​​ട്ടും പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. കോ​​​​ഴി​​​​ക്കോ​​​​ട്, ക​​​​ണ്ണൂ​​​​ർ, കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ജി​​​​ല്ല​​​​ക​​​​ളി​​​​ൽ നാ​​​​ളെ​​​​യും എ​​​​റ​​​​ണാ​​​​കു​​​​ളം, തൃ​​​​ശൂ​​​​ർ, പാ​​​​ല​​​​ക്കാ​​​​ട്, മ​​​​ല​​​​പ്പു​​​​റം ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച​​​​യും ആ​​​​ല​​​​പ്പു​​​​ഴ, എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​ക​​​​ളി​​​​ൽ തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​യും യെ​​​​ല്ലോ അ​​​​ല​​​​ർ​​​​ട്ട് പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

അ​​​​ടു​​​​ത്ത 24 മ​​​​ണി​​​​ക്കൂ​​​​ർകൂ​​​​ടി കേ​​​​ര​​​​ള, ക​​​​ർ​​​​ണാ​​​​ട​​​​ക തീ​​​​ര​​​​ത്തും ല​​​​ക്ഷ​​​​ദ്വീ​​​​പ് ഭാ​​​​ഗ​​​​ത്തും കാ​​​​റ്റി​​​​ന്‍റെ വേ​​​​ഗം ചി​​​​ല അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ 60 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വ​​​​രെ ആ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​തി​​​​നാ​​​​ൽ മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ ക​​​​ട​​​​ലി​​​​ൽ പോ​​​​ക​​​​രു​​​​തെ​​​​ന്നും കാ​​​​ലാ​​​​വ​​​​സ്ഥ നി​​​​രീ​​​​ക്ഷ​​​​ണ കേ​​​​ന്ദ്രം വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up